ശ്രേഷ്ഠമായ ഒരു സംസ്കാര സമ്പത്തിന്റെ ഉടമകളാണ് നാം. അതിനെ കാത്ത് സൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ പരമപ്രധാനമായ കടമയാണ്. ഒരു രാഷ്ട്രപുരോഗതിയുടെ കാര്യത്തിലെന്നവണ്ണം ഒരു കുടുബത്തിന്റെ ഭാവിശ്രേയസിന് അത്യന്താപേക്ഷിതമാണ് അതിന്റെ പൂർവ്വ കാലത്തെ പറ്റിയുള്ള അറിവ്. കഴിഞ്ഞ കാലഘട്ടത്തിന്റെ നേട്ടങ്ങൾ മനസിലാക്കി, അതിന്റെ അനുസ്യൂ തമായ തുടർച്ചയെന്നവണ്ണം വർത്തമാനകാലത്തെ രൂപപ്പെടുത്തുകയും ഭാവിയെ കരുപിടിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും ചുമതല.
Search members and trace your family history
Check out your extensive gallery
Latest Events and Moments
ഈ കുടുംബത്തിന്റെ ഉദ്ഭവസ്ഥാനം തിരുവല്ലയ്ക്കടുത്തു തിരുനല്ലൂർ സ്ഥാനത്താണ് എന്നും അവിടെനിന്ന് വന്നു ചിറക്കടവിൽ താമസമാക്കിയെന്നും അനുമാനിക്കുന്നു. മ്ലാത്തടത്തിൽ പുന്നക്കുളത്തു തറവാട്ടിൽ നിന്ന് തുടങ്ങി ഇപ്പോൾ ഈ കുടുംബാംഗങ്ങൾ കേരളത്തിലെ വിവിധ ഭാഗങ്ങളിലും കൂടാതെ ഉദ്യോഗാർത്ഥം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് വെളിയിലും താമസിക്കുന്നുണ്ട്. ഇവരെപ്പറ്റിയെല്ലാം അറിയുന്നതിനും അവരെ ആണ്ടിലൊരിക്കലെങ്കിലും ഒന്നിച്ചുകൂട്ടുന്നതിനും പരസ്പരം ആശയവിനിമയം നടത്തുന്നതിനും